ഔദ്യോഗിക വാഹനത്തിൽ എം എൽ എ എന്നെഴുതാതെ മലയാളത്തിൽ നിയമസഭാംഗ മെന്നഴുതിയ ബോർഡ് വച്ച് നിയമസഭയിൽ വാഹനം പാർക്കു ചെയ്യാനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മുൻ മന്ത്രി മാത്യൂ ടി തോമസ് എം എൽ എ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പ് വേഗത്തിൽ വൈറലായി.
നിയമസഭയിൽ ചെന്ന് വാഹനം പാർക്കു ചെയ്യാൻ ശ്രമിക്കുമ്പോൾ വാച്ച് & വാർഡ് തടഞ്ഞു. നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്കു ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് സർ, എം എൽ എമാരുടെ വാഹനം മാത്രമേ പാർക്ക് ചെയ്യാൻ പറ്റൂവെന്നായിരുന്നു മറുപടിയെന്നായിരുന്നു പോസ്റ്റ്. M L A എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്നു പല തവണ ഡ്രൈവർ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടുവെന്ന് കുറിച്ചാണ് മാത്യൂ ടി തോമസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
