മുൻ എം എൽ എ എം മുരളി അന്തരിച്ചു

At Malayalam
1 Min Read

മാവേലിക്കര മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായ എം മുരളി( 73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥന ചെയർമാനായിരുന്നു.
മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതനായ കെ പി മാധവൻപിള്ളയുടെയും വി കെ രാജമ്മയുടെയും മകനാണ് .

1969 ൽ കെ എസ് യു അംഗമായിപൊതുപ്രവർത്തനത്തിന് ഇറങ്ങി. കെ പി സി സി ജനറൽസെക്രട്ടറി, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1991, 92, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയെ പ്രതിനിധീകരിച്ച് സഭയിലെത്തി. ദേവസ്വം ബോർഡ് കോളജിൽ അധ്യാപികയായിരുന്ന പ്രൊഫ കെ എസ് രമാദേവിയാണ് ഭാര്യ. മക്കൾ ഡോ : മിഥുൻ, മൃദുൽ, മൃണാൾ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment