തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചിന് പീച്ചിയിൽ വനത്തിൽവച്ചുണ്ടായ സംഭവത്തിൽ മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്.
സംഭവ സമയം ഷിബുവിനൊപ്പം നാലു സുഹൃത്തുക്കളും ഉണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഷിബുവിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
