കൊല്ലം ചടയമംഗലം മേഖലയിലെ സി പി ഐയുടെ പ്രമുഖ നേതാവായിരുന്ന എ മുസ്തഫ പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എ മുസ്തഫയുടെ ചുവടുമാറ്റം ആർ എസ് പി യിലേക്കെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എ മുസ്തഫ അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു. ഇത് സി പി ഐ ഘടകത്തിലും പൊതുവേദികളിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പാർട്ടി വേദികളിൽ മുസ്തഫയ്ക്ക് വേണ്ടുന്ന പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം മുസ്തഫക്കും ഒരു വിഭാഗം സി പി ഐ പ്രവർത്തകർക്കുമുണ്ടായിരുന്നു.
