വാക്കും പ്രവൃത്തിയും രണ്ട്, വി ഡി സതീശനുമായുള്ള പ്രശ്‌നങ്ങള്‍ ഇനി തീരില്ലന്ന് സുകുമാരന്‍ നായര്‍

At Malayalam
1 Min Read

വി ഡി സതീശനുമായുള്ള പ്രശ്‌നങ്ങള്‍ ഇനി തീരില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അനുനയ നീക്കത്തിന് സതീശന്റെ ദൂതന്‍ വന്നിരുന്നു. തെറ്റ് പരസ്യമായി ഏറ്റു പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്‍ എസ് എസിന് എല്ലാവരോടും സമദൂരം ആയിരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വി ഡി സതീശന്‍ സിനഡില്‍ പോയതിനെയും ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സതീശന്‍ പറഞ്ഞത് അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തില്‍ ഒന്നും നടക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment