വെറുതെ ഓന്തിനെ പറയരുത് , വി ഡി സതീശനെ പരിഹസിച്ച് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

At Malayalam
1 Min Read

അധിക്ഷേപ പരാമർശത്തിൽ വി ഡി സതീശനെ പരിഹസിച്ച് വി ശിവൻകുട്ടി. വെറുതെ ഓന്തിനെ പറയരുത് എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ സതീശൻ്റെ ആദ്യ അധിക്ഷേപ പരാമർശവും അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് പറയുന്ന പുതിയ പ്രതികരണവും ഉൾപ്പെടുത്തിയുള്ള വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

അധിക്ഷേപ പരാമർശം വിവാദമായതിനു പിന്നാലെ താൻ ശിവൻകുട്ടിയെ അവൻ, ഇവൻ എന്നൊന്നും വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നും സഭ അലങ്കോലമാക്കിയ ആൾ ഉപദേശിക്കാൻ വരേണ്ടെന്നാണ് പറഞ്ഞതെന്നും സതീശൻ തിരുത്തി പറഞ്ഞിരുന്നു. സോണിയ ഗാന്ധിയെ കുറിച്ച് ശിവൻകുട്ടി നടത്തിയ പ്രസ്താവന പിൻവലിച്ചാൽ, ശിവൻകുട്ടിയെ കുറിച്ചുള്ള തൻ്റെ പരാമർശവും പിൻവലിക്കാമെന്ന് സതീശൻ മറുപടി നൽകുകയും ചെയ്തിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment