പറയാനുള്ളത് നേതൃത്വത്തോട് പറയും , ദുബായിലെ ചർച്ച അന്നത്തിനായുള്ള മാധ‍്യമ സൃഷ്ടിയെന്ന് തരൂർ

At Malayalam
0 Min Read

മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ദുബായിൽ വച്ച് താനുമായിചർച്ച നടത്തിയെന്നത് മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ. നിങ്ങളുടെ അന്നത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment