ഈ മാസം 24 ന് തിരുവനന്തപുരത്തെ എസ് ഐ ടിയുടെ ഓഫീസില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് പ്രശാന്തിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി എത്താൻ ആവശ്യപ്പെട്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പ്രശാന്തിന് സാധിച്ചിരുന്നില്ല.
സ്വർണക്കൊള്ളയില്‍ പ്രശാന്തും പങ്കാളിയാണെന്നതിന്റെ സൂചനകള്‍ എസ് ഐ ടിക്ക് ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം. പാളികള്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെ മാറ്റി പകരം അസി : എക്സിക്യൂട്ടീവ് എൻജിനിയർക്ക് ചുമതല നല്കിയതും ദേവസ്വം വിജിലൻസിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.
