ആറു പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എസ് ഐ ബിനു, അരുൺ, സി പി ഒമാരായ അരുൺ, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരെയാണ് സസ്പെൻഡു ചെയ്തത്.
