തിരുവനന്തപുരത്ത് ഗ്രീമ എന്ന യുവതിയും മാതാവ് സജിതയും ജീവനൊടുക്കിയതിനു പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ തൻ്റെ സഹോദരൻ ഉണ്ണികൃഷ്ണൻ തെറ്റുകാരനല്ലന്നാണ് ചന്തു പറയുന്നത്.
ചേട്ടൻ അയർലൻഡില്‍ പി എച്ച് ഡി ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചു ദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്’.
ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂണ്‍ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കല്‍ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നല്‍കിയിട്ടില്ല. ഹണിമൂണ്‍ സമയത്തു പോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നല്‍കിയിരുന്നത്. ചേട്ടൻ ഐർലൻഡില്‍ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോള്‍ പോലും ലൗഡ് സ്പീക്കറിലായിരിക്കും ഫോണ്‍. ചേട്ടന് മറുപടി നല്‍കുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു.
എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടില്‍പ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെയും മാതാപിതാക്കളുമായി രണ്ടുതവണ കൗണ്‍സിലിംഗിന് പോയിട്ടുണ്ട്. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല.
വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകള്‍തന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങള്‍ക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരില്‍ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടു മുണ്ടന്നും ചന്തു പറയുന്നു.
