തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ 26 ന് രാവിലെ 9 ന് ഗവർണർ ദേശീയപതാക നിവർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, സംസ്ഥാന പൊലീസ്, എൻ സി സി, സ്കൗട്സ് ആൻ്റ് ഗൈഡ്സ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ, എൻ എസ് എസ് വോളണ്ടിയേഴ്സ് തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ളിക് ദിന സന്ദേശം നൽകും.
മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും നടക്കും.
