തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ ആണ് സംഭവം നടന്നത്.
ഇന്നു വൈകിട്ടോടെ നാലുപേർ ഒന്നിച്ചാണ് കുളിക്കാൻ ഇറങ്ങിയത്. കുറച്ചുകഴിഞ്ഞ് രണ്ടുപേർ ഓടിവന്ന് മറ്റു രണ്ടുപേരെ കാണാനില്ലെന്ന് വിളിച്ചുപറഞ്ഞു. സംഭവം അറിഞ്ഞ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഫയർഫോഴ്സ് എത്തി നടത്തിയ അന്വേഷണത്തിൽ നിഖിൽ എന്നയാളുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്.
ഒപ്പം ഉണ്ടായിരുന്ന ഗോകുലിനായുള്ള ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ മൃതദേഹം കിട്ടി. ഇരുവർക്കും 15 വയസാണ് പ്രിയമെന്ന് ഫയർഫോഴ്സ് പറഞ്ഞു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
