എൻ എസ് എസുമായുള്ള സഹകരണത്തിന് നടപടികൾ തുടരാൻ എസ് എൻ ഡി പി യോഗം. ബുധനാഴ്ച ആലപ്പുഴയിൽ ചേരുന്ന യോഗം കൗൺസിലിൽ വിഷയം ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. N S S – S N D P ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് N S S ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
നമ്പൂതിരി മുതൽ നായാടിവരെയുള്ളവരുടെ ഐക്യം നേരത്തെ മുതൽ S N D P യോഗം ഉയർത്തിയ വാദമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ ഐക്യം എന്ന നിലയിൽ ഇപ്പോൾ കാര്യങ്ങൾ എത്തി. ബുധനാഴ്ച ആലപ്പുഴയിൽ ചേരുന്ന S N D P യോഗം കൗൺസിൽ N S S മായുള്ള സഹകരണം ചർച്ച ചെയ്യും. ഇരു സംഘടനകളുടെയും സഹകരണത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും വെള്ളാപ്പള്ളി.
S N D P യുമായുള്ള സഹകരണംകാലഘട്ടത്തിൻ്റെ ആവശ്യമെന്ന് പറഞ്ഞ N S S ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർഎൻ എസ് എസ് പ്രസ്ഥാന മൂല്യം നിലനിർത്തി S N D P യുമായി ഒന്നിച്ചു പോകുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചു. നേതൃത്വത്തിൻ്റെ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് S N D P യുമായുള്ള സഹകരണത്തിൻ്റെ ഓദ്യോഗിക പ്രഖ്യാപനം നടത്തും. സംവരണവുമായി ബന്ധപ്പട്ട് പ്രശ്നം നിലനിന്നിരുന്നുവെങ്കിലും ഇപ്പോൾ ആ പ്രശ്‌നമില്ലെന്നും N S S ജനറൽ സെക്രട്ടറി പറഞ്ഞു. തന്നെ വെള്ളാപ്പള്ളി പലതും പറഞ്ഞിട്ടുണ്ടെങ്കിലും പ്രായമുള്ള ആളായതിനാൽ ക്ഷമിച്ചുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സഹകരണം ഏതൊക്കെ തരത്തിലാവണമെന്നതിൽ വ്യക്തത വരുത്തിയ ശേഷം വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ കൂടിക്കാഴ്ചയും നടക്കാനിടയുണ്ട്.
