സുന്ദരി പെൺകുട്ടികൾ പുരുഷൻ്റെ ശ്രദ്ധ തെറ്റിക്കുന്നതായി എം എൽ എ

At Malayalam
1 Min Read

സുന്ദരികളായ പെൺകുട്ടികൾ പുരുഷന്റെ ശ്രദ്ധ ആകർഷിക്കുമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എം എൽ എയായ ഫൂല്‍ സിങ് ബരയ്യ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം എൽ എക്കെതിരെ അവിടെ വ്യാപക പ്രതിഷേധം നടക്കുകയാണിപ്പോൾ. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും കൂടി എം എൽ എ പറഞ്ഞു വച്ചു.

ദളിത്, ആദിവാസി സമൂഹത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായും ഫൂൽ സിങ് പറഞ്ഞു. ഇതുകൊണ്ടാണ് കുട്ടികൾ വരെ ബലാത്സംഗത്തിന് ഇരയാകുന്നതെന്നും എം എൽ എ പറഞ്ഞു. എം എൽ എയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് മധ്യദേശിലാകെ ഉയരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment