ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്ന് ആരംഭിക്കും. സി പി ഐ (എം) സംസ്ഥാന സെകട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖലാ ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും.
യു ഡി എഫ് ഭരണകാലത്ത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് പത്തുവർഷത്തെ എൽ ഡി എഫ് ഭരണകാലത്ത് കേരളം സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യു ഡി എഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ല. എൽ ഡി എഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യു ഡി എഫും ബി ജെ പിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥയിൽ തുറന്നുകാട്ടുമെന്നും മുന്നണി നേതാക്കൾ പറഞ്ഞു.
