കെ എസ് ഇ ബി ഓഫീസുകള്‍‍ക്ക് നാളെ (ജനുവരി 15) അവധി

At Malayalam
1 Min Read
തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ ധാരാളമായി അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാന സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം പ്രാദേശിക അവധി അനുവദിച്ചിരുന്നു.  

ഈ സാഹചര്യത്തില്‍ ഈ ജില്ലകളിലെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

വൈദ്യുതി തടസ്സം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍‍മാരും ഉറപ്പ് വരുത്തേണ്ടതാണ് എന്നീ നിർദേശങ്ങൾ ജീവനക്കാർക്ക് നൽകിയിട്ടുള്ളതായും അറിയിപ്പിൽ പറയുന്നു.

ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍‍ലൈന്‍ മാര്‍‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്നും കെ എസ് ഇ ബി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment