സംസ്ഥാന സര്‍ക്കാർ നടത്തുന്ന നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ മാസമാണ് നവ കേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ആരംഭിച്ചത്.
പൊതു ഖജനാവിന്റെ ദുര്‍വിനിയോഗവും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വികസന നിര്‍ദേശങ്ങളും ആശയങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുന്നതിനുമാണ് സര്‍വേ നടത്തുന്നത്.
പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയര്‍മാരാണ് ഗൃഹ സന്ദര്‍ശനം നടത്തുന്നത്. ആദ്യഘട്ടമായി വാര്‍ഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദര്‍ശനം. കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം റിപ്പോർട്ട് സർക്കാരിനു കൈമാറും.
