ഇടുക്കിയിൽ വാറ്റു ചാരായവുമായി കെ എസ് ആർ ടി സി കണ്ടക്ടർ പിടിയിൽ. അടിമാലിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊട്ടാരക്കര നീലീശ്വരം സ്വദേശി ചാമവിള വീട്ടിൽ ഷിജി ആണ് പിടിയിലായത്.
ഡ്യൂട്ടിയിൽ പ്രവേശിക്കാനായി മൂന്നാറിലേക്കു പോകുമ്പോഴാണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഷിജിയെ പിടികൂടിയത്.
