തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അഗ്നിബാധ, ബൈക്കുകൾ കത്തി നശിച്ചു

At Malayalam
1 Min Read

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ നിരവധി ബൈക്കുകൾ കത്തി നശിച്ചതായി വിവരം തീ അടുത്തുള്ള മരങ്ങളിലേക്കും പടർന്നിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. 600 ൽ അധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്കു ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ടു ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായി കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment