അമേരിക്ക വെനിസ്വേലയെ ആക്രമിക്കുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച ഒരു നിർദേശത്തില്‍, വെനിസ്വേലയിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം (എം ഇ എ) അറിയിച്ചു.
‘വെനിസ്വേലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, ഇന്ത്യന്‍ പൗരന്മാര്‍ വെനിസ്വേലയിലേക്കുള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ശക്തമായി നിര്‍ദ്ദേശിക്കുന്നു,’ എന്നാണ് നിർദേശത്തില്‍ പറയുന്നത്.
‘ഏത് കാരണത്താലും വെനിസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും cons.caracas@mea.gov.in എന്ന ഇ – മെയില്‍ ഐ ഡിയിലൂടെയോ അല്ലെങ്കില്‍ +58-412-9584288 എന്ന അടിയന്തര ഫോണ്‍ നമ്പറിലൂടെയോ (വാട്ട്സ്ആപ് കോളുകള്‍ക്കും) കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിക്കുന്നു.
