വാക്ക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കാം

At Malayalam
1 Min Read

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേയ്ക്ക് മൂന്നു വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ നിയോഗിക്കുന്നതിനായി ജനുവരി 13 രാവിലെ 11ന് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെന്റൽ സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദമാണ് വേണ്ട യോഗ്യത. പ്രായ പരിധി 19 – 32 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ രേഖകളും സഹിതം ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം (പി ഒ ), തിരുവനന്തപുരം – 695004) എന്ന വിലാസത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2303844,  വെബ്സൈറ്റ്: www.kspcb.kerala.gov.in .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment