20 – 20 പരമ്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ മൂന്നാം വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, 27 റൺസെടുത്ത അരുന്ധതി റെഡ്ഡി, 21 റൺസെടുത്ത അമൻജോത് കൗർ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പൊരുതിയെങ്കിലും 15 റൺസകലെ വീണു. നിശ്ചിത ഓവറിൽ 7 വിക്കറ്റിന് 160 റൺസിൽ പോരാട്ടം അവസാനിച്ചു. 65 റൺസെടുത്ത ഹസിനി പെരേര, 50 റൺസെടുത്ത ഇമേഷ ദുലാനി എന്നിവർ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.
