ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രതികളെ ന്യായീകരിക്കാനില്ല. ഏത് ഏജൻസികൾ അന്വേഷിക്കുന്നതിനും സി പി ഐ (എം) എതിരല്ല. സത്യം പുറത്തുവരണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ഒരു സ്വകാര്യ ചാനലിൽ അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷിക്കപ്പെടണം. സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെങ്കിൽ കോടതി പറയട്ടെ, പുതിയ ഏജൻസി അന്വേഷിക്കണമെങ്കിൽ കോടതി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. അദ്ദേഹത്തിനെതിരെ കോടതിയിൽ ആരും തെളിവ് നൽകിയിട്ടില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.
