കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക്, കിഫ്ബി സി ഇ ഒ കെ എം എബ്രഹാം എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
കിഫ്ബിക്കെതിരായ ഹർജിയിൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്തെങ്കിലും വ്യക്തിഗത നോട്ടീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഹർജി സമർപ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇ ഡിയുടെ എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ നടപടി തുടങ്ങിയ ഇ ഡിയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഹൈക്കോടതി നടപടി.
