തിരുവനന്തപുരം ആറ്റിങ്ങലിൽ തെരുവുനായയുടെ കടിയേറ്റ് രണ്ട് എഞ്ചിനീയറിങ്, ഐ ടി ഐ വിദ്യാർത്ഥികൾക്ക് പരിക്ക്. ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളജിലെയും ഐ ടി ഐയിലെയും രണ്ടു വിദ്യാർത്ഥികൾക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ വിദ്യാർത്ഥികളെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
