പാരഡിയില്‍ കേസെടുത്ത് പൊലീസ്

At Malayalam
1 Min Read

തിരഞ്ഞെടുപ്പിൽ വിവാദമായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ പൊലിസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മത വികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. കുഞ്ഞുപിളള, ഡാനിഷ് മുഹമ്മദ്, സി എം എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ ഡി ജിപി ക്ക് പരാതി ലഭിച്ചത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സി പി ഐ (എം) ആലോചിക്കുന്നു. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്ന് സി പി ഐ (എം) പറഞ്ഞു. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സി പി ഐ (എം) ആരോപിച്ചു. നാളെ ജില്ലാ കമ്മിറ്റിക്ക് ശേഷം പരാതി നൽകാനാണ് നിലവിൽ ആലോചിക്കുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment