മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍ ചുവടെ
ഡിസംബര്‍ 23 : രാവിലെ 7 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം (ആരംഭം). 7.15 ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30 ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45 ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8 ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30 ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം. 9.30 ന് നെടുംപ്രയാര്‍ ജംഗ്ഷന്‍. 10 ന് കോഴഞ്ചേരി ടൗണ്‍. 10.10ന് കോഴഞ്ചേരി ശ്രീ മുരുകാ കാണിക്ക മണ്ഡപം, 10.20 ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍. 10.30 ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15 ന് ഇലന്തൂര്‍ ഇടത്താവളം. 11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം. 11.45 ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍. 12.30 ന് ഇലന്തൂര്‍ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്‍. 2.30 ന് അയത്തില്‍ കുടുംബയോഗ മന്ദിരം. 2.40 ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍. 2.50 ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15 ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45 ന് ഇലവുംതിട്ട മലനട. 4.30 ന് മുട്ടത്തുകോണം എസ് എന്‍ ഡി പി മന്ദിരം. 5.30 ന് കൈതവന ദേവീക്ഷേത്രം. 6 ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30 ന് ചീക്കനാല്‍. രാത്രി 7 ന് ഊപ്പമണ്‍ ജംഗ്ഷന്‍. രാത്രി 8 ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം (രാത്രി വിശ്രമം).
ഡിസംബര്‍ 24 ന് രാവിലെ 8 ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം (ആരംഭം). 9 ന് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. 10 ന് അഴൂര്‍ ജംഗ്ഷന്‍. 10.45 ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11 ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30 ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം. 12 ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ് എന്‍ ഡി പി മന്ദിരം. 12.30 ന് വി എസ് എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം). ഉച്ചകഴിഞ്ഞ് 2.15 ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30 ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45 ന് പേഴുംകാട് എസ് എന്‍ ഡി പി മന്ദിരം. 3.15 ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45 ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15 ന് കുമ്പഴ ജംഗ്ഷന്‍. 4.30 ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45 ന് പുളിമുക്ക്. 5.30 ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15 ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15 ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45 ന് കോന്നി ടൗണ്‍. രാത്രി 8 ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം (രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 25 ന് രാവിലെ 7.30 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം (ആരംഭം). 8 ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30 ന് അട്ടച്ചാക്കല്‍. 9 ന് വെട്ടൂര്‍ ക്ഷേത്രം (പ്രഭാതഭക്ഷണം). 10.30 ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12 ന് മലയാലപ്പുഴ ക്ഷേത്രം. 1 ന് മലയാലപ്പുഴ താഴം. 1.15 ന് മണ്ണാറക്കുളഞ്ഞി. 3 ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30 ന് റാന്നി രാമപുരം ക്ഷേത്രം (ഭക്ഷണം, വിശ്രമം). 5.30 ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30 ന് വടശേരിക്കര ചെറുകാവ്. രാത്രി 7 ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45 ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30 ന് പെരുനാട് ശാസ്താ ക്ഷേത്രം (രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 26 ന് രാവിലെ 8 ന് പെരുനാട് ശാസ്താ ക്ഷേത്രം (ആരംഭം). 9 ന് ളാഹ സത്രം. 10 ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ (വിശ്രമം). പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30 ന് ദീപാരാധന നടക്കും. 27 ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.
