സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും കൈവശഭൂമി നേരിട്ട് അളന്ന് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണ്ണയിക്കുന്ന ഡിജിറ്റൽ സർവ്വെ – എൻ്റെ ഭൂമി പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിൽ സർവ്വെ അതിരടയാള നിയമ പ്രകാരമുള്ള 9 (2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ സർവ്വെ നടപടികളുടെ ഭാഗമായി മൊബൈൽ നമ്പർ വെരിഫിക്കേഷനോടൊപ്പം ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി ആറ്റിങ്ങൽ നഗരസഭയിലെ 17 മുതൽ 28 വരെയുള്ള വാർഡുകളായ മൂന്നുമുക്ക്, അട്ടക്കുളം, പാർവ്വതിപുരം, കാഞ്ഞിരംകോണം, രാമച്ചംവിള, ചെറുവള്ളിമുക്ക്, കൊടുമൺ, കുന്നത്ത്, ടൗൺ, പച്ചക്കുളം, തോട്ടവാരം, കാട്ടുംപുറം എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ വെരിഫിക്കേഷനോടൊപ്പം ആധാർ വെരിഫിക്കേഷൻ ചെയ്യാത്ത ഭൂവുടമകൾ എത്രയും പെട്ടെന്ന് വസ്തുവിൻ്റെ കരം തീർത്ത രസീതും ആധാറും ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരിലുള്ള മൊബൈൽ ഫോണുമായി (ഒ റ്റി പി എടുക്കുന്നതിനായി) ആറ്റിങ്ങൽ മാമത്ത് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽസർവ്വേ ക്യാമ്പ്ഓഫീസിൽ പ്രവൃത്തി സമയത്ത് എത്തി ഡിജിറ്റൽസർവേ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി മൊബൈൽ നമ്പർ വെരിഫിക്കേഷനൊപ്പം ആധാർ വെരിഫിക്കേഷനും പൂർത്തി യാക്കേണ്ടതാണെന്ന് ആറ്റിങ്ങൽ വില്ലേജ് ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസർ അറിയിച്ചു.
