വോട്ട് ചോരിക്കെതിരേ 15 ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേരളത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ടെന്നും എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയുന്നു എന്ന് ആവർത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവേ നടത്തിയതെന്നും ബി ജെ പി പറയുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നതെന്നും ദീപാദാസ് ആരോപിച്ചു.വോട്ടർ ലിസ്റ്റിൽ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുള്ളതെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.
