ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ (V Q) ബുക്കിംഗ് അത്യാവശ്യമാണ്. തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിംഗിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം. സ്പോട്ട് ബുക്കിംഗുകൾ വളരെ പരിമിതമാണ്, അതിനാൽ മുൻകൂർ V Q ബുക്കിംഗ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, തീർത്ഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഒരുവെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കാൻ ശ്രദ്ധിക്കുക. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ , തങ്ങൾക്ക് അനുവദിച്ച സമയത്തിനുള്ളിൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ആസൂത്രണംചെയ്യുക.
നിർദ്ദേശങ്ങൾ
1) കയറ്റത്തിനിടയിൽ 10 മിനിറ്റ് നടന്നതിനു ശേഷം 5 മിനിറ്റ് വിശ്രമിക്കുക.
2) പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപന്തൽ എന്നിവയിലൂടെ സന്നിധാനത്ത് എത്തുക.
3) പതിനെട്ടാംപടിയിലെത്താൻ ക്യൂ സംവിധാനം പാലിക്കുക.
4) മടക്കയാത്രയ്ക്ക് നടപന്തൽ ഫ്ലൈ – ഓവർ ഉപയോഗിക്കുക.
5) പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും കക്കൂസുകളും മാത്രം ഉപയോഗിക്കുക.
6) ഡോളി ഉപയോഗിക്കുമ്പോൾ, ദേവസ്വം കൗണ്ടറിൽ മാത്രം പണമടച്ച് രസീത് സൂക്ഷിക്കുക.
7) സുരക്ഷാ പരിശോധനാ പോയിന്റുകളിൽ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകുക.
8) എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുക.
9) വാഹന തകരാർ, അപകടങ്ങൾ, മെഡിക്കൽ അടിയന്തരാവസ്ഥകൾ, മൃഗങ്ങളുടെ ഭീഷണി, മോഷണം /കുറ്റകൃത്യങ്ങൾ, കാണാതായ വ്യക്തികൾ തുടങ്ങിയ പ്രതിസന്ധി സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടാൻ 1 4 4 3 2 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കുക.
10) സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുക.
11) ലൈസൻസുള്ള ഔട്ട്ലെറ്റുകളിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങുക.
12) പമ്പ, സന്നിധാനം, ട്രെക്കിംഗ് പാതകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
13) അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
14) മാലിന്യം അനുവദിക്കപ്പെട്ടിട്ടുള്ള പെട്ടികളിൽ മാത്രം നിക്ഷേപിക്കുക.
15) ആവശ്യമെങ്കിൽ മെഡിക്കൽ സെന്ററുകളുടെയും ഓക്സിജൻ പാർലറുകളുടെയും സൗകര്യങ്ങൾ ഉപയോഗിക്കുക.
16) കുട്ടികൾ, പ്രായമായവർ, മാളികപ്പുറങ്ങൾ (പെൺകുട്ടികൾ) എന്നിവരുടെ കഴുത്തിൽ തൂക്കേണ്ട വിലാസവും കോൺടാക്റ്റ് നമ്പറുകളും അടങ്ങിയ തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരിക്കണം.
17) ഗ്രൂപ്പുകളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഒറ്റപ്പെടൽ ഉണ്ടായാൽ ഭക്തർക്ക് പൊലീസ് എയ്ഡ് പോസ്റ്റുകളിൽ റിപ്പോർട്ട് ചെയ്യാം.
കൂടാതെ
1) ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
2) പമ്പയിലും സന്നിധാനത്തും വഴിമധ്യേ പുകവലിക്കരുത്.
3) മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കരുത്.
4) ക്യൂ മറികടക്കരുത്.
5) ക്യൂവിൽ നിൽക്കുമ്പോൾ തിരക്കുകൂട്ടരുത്.
6) ആയുധങ്ങളോ മറ്റ് സ്ഫോടക വസ്തുക്കളോ കൊണ്ടുപോകരുത്.
7) അനധികൃത വിൽപ്പനക്കാരെ സ്വീകരിക്കരുത്.
8) ടോയ്‌ലറ്റുകൾക്ക് പുറത്ത് മൂത്രമൊഴിക്കുകയോ കക്കൂസുകൾക്ക് പുറത്ത് മലമൂത്ര വിസർജ്ജനം നടത്തുകയോ ചെയ്യരുത്.
9) ഒരു സേവനത്തിനും അധിക പണം നൽകരുത്.
10) ഏതെങ്കിലും സഹായത്തിനായി പൊലീസിനെ സമീപിക്കാൻ മടിക്കരുത്.
11) മാലിന്യക്കൂമ്പാരങ്ങൾ ഒഴികെ മറ്റെവിടെയും മാലിന്യം വലിച്ചെറിയരുത്.
12) പതിനെട്ടാംപടിയിൽ തേങ്ങ ഉടയ്ക്കരുത്.
13) പതിനെട്ടാംപടിയുടെ ഇരുവശങ്ങളിലുമുള്ള നിയുക്ത സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും തേങ്ങ ഉടയ്ക്കരുത്.
14) പവിത്രമായ പടികൾ കയറുമ്പോൾ പതിനെട്ടാംപടിയിൽ മുട്ടുകുത്തരുത്.
15) മടക്കയാത്രയ്ക്ക് നടപന്തൽ ഫ്ലൈഓവർ ഒഴികെയുള്ള മറ്റൊരു പാതയും ഉപയോഗിക്കരുത്.
16) അപ്പർ തിരുമുറ്റത്തോ തന്ത്രിനടയിലോ എവിടെയും വിശ്രമിക്കരുത്.
17 നടപന്തലിലും താഴത്തെ തിരുമുറ്റത്തും വിരികൾ (ഗ്രൗണ്ട് മാറ്റുകൾ) വിരിക്കാൻ പാതകൾ ഉപയോഗിക്കരുത്.
18) പുണ്യനദിയായ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്.
