മുൻ ഡി ജി പി ആര്‍ ശ്രീലേഖയും പദ്മിനി തോമസും മത്സരിക്കും, ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികള്‍

At Malayalam
1 Min Read

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡി ജി പി ആര്‍ ശ്രീലേഖ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.

ഭരിക്കാൻ ഒരു അവസരമാണ് ബി ജെ പി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എം ആര്‍ ഗോപൻ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയിൽ ടി എസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബി ജെ പി സ്ഥാനാര്‍ത്ഥികൾ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment