ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടന്നതായി പരാതി. ചിത്രകാരിയായ ജസ്ന സലീമിനെതിരെയും ആര് എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്ളോഗര്‍ക്കെതിരെയും സംഭവത്തിൽ കേസെടുത്തതായാണ് വിവരം.
പടിഞ്ഞാറേ നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചെന്ന അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് ശ്രദ്ധേയയായ ആളാണ് ജസ്ന സലീം.
