തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മഞ്ചവിളാകം കൃഷ്ണ മന്ദിരത്തിൽ രാജേഷ് ആണ് മരിച്ചത്. ഫാർമസി എക്സിക്യൂട്ടീവ് ആയിരുന്നു രാജേഷ്.
തിരുവനന്തപുരത്തുനിന്നും നെടുമങ്ങാടേക്കു വന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിന് ഇടതുഭാഗത്ത് കൂടെ രാജേഷ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
ബസ്സിന്റെ പിൻഭാഗം, ബൈക്ക് യാത്രികന്റെ പുറകിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
