*മലപ്പുറത്ത് കനത്ത നാശം വിതച്ച് മഴ ; കോഴിഫാമിൽ വെള്ളം കയറി 2,000ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു.
*ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം.
*പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച ; വിലമതിക്കാനാകാത്ത ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായെന്ന് സൂചന.
*പി എം ശ്രീ പദ്ധതി ; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രനയങ്ങള്‍ക്ക് വഴങ്ങരുത്, അത് ഇടതിന് യോജിച്ച സമീപനമല്ല ; വിമര്‍ശനം ഉന്നയിച്ച് എ ഐ എസ് എഫ്.
*കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ 22 കാരി മരിച്ചു, അനസ്തേഷ്യ നൽകിയതിൽ പിഴവെന്നും ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും കുടുംബത്തിൻ്റെ ആരോപണം.
*ജി സുധാകരൻ പറഞ്ഞതാണ് ശരി, ഉപദേശിക്കാൻ ഞാൻ ആളല്ല, അദ്ദേഹം എന്റെ നേതാവ് എന്നും സജി ചെറിയാൻ.
*പാർട്ടിയിൽ പ്രായപരിധി നടപ്പാക്കിയത് പുതുതലമുറയ്ക്കു വരാൻ വേണ്ടി, ഒഴിഞ്ഞുകൊടുത്താലേ അവരെ വളർത്തിക്കൊണ്ടുവരാനാകൂ. ജി സുധാകരന് എം എ ബേബിയുടെ പരോക്ഷ വിമർശനം.
*പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ വാങ്ങണം ; സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്.
*തിരുവനന്തപുരത്ത് സി പി ഐ (എം) കരകുളം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും നേരെ എസ് ഡി പി ഐ ആക്രമണം.
*തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവാവിന്റെ കയ്യിലിരുന്ന് പടക്കം പൊട്ടി, രണ്ടു വിരലുകൾ നഷ്ടമായതായി വിവരം.
