തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഐ ടി സപ്പോർട്ട് എൻജിനീയർ കം പ്രോഗ്രാമർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഒക്ടോബർ 19 ന് മുൻപായി www.cmd.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
