വാക്ക് ഇന്‍ ഇന്റര്‍വ്യൂ

At Malayalam
1 Min Read

ഇടുക്കി സർക്കാർ മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍, എക്‌സ്റേ ടെക്‌നീഷ്യന്‍, ഇ സി ജി ടെക്‌നീഷ്യന്‍, ഓഡിയോളജിസ്റ്റുകള്‍, സി ടി സ്‌കാന്‍ ടെക്‌നീഷ്യന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോള്‍ഡര്‍മാര്‍, സര്‍ജിക്കല്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഒപ്റ്റോമെട്രിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

പരമാവധി ഒരു വര്‍ഷത്തെക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നിവയുടെ
അസ്സല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും (ആധാര്‍ / പാന്‍കാര്‍ഡ്) സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഒക്ടോബര്‍ 16ന് 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 04862 – 233075

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment