വയനാട് ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബിടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്.
ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 15 ന് രാവിലെ 10.30 ന് കൽപ്പറ്റ പിണങ്ങോട് റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ജില്ലാ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ – 04936 – 203013
