മലപ്പുറം ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച് ഡി എസ് / കെ എ എസ് പി യ്ക്കു കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഒക്ടോബര്‍ 16ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിലാണ് അഭിമുഖം നടക്കുക.
സർക്കാർ അംഗീകൃത ജി എന്‍ എം / ബി എസ് സി നഴ്സിങ് കോഴ്സ് പാസായിരിക്കണം. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷനും ഉണ്ടാവണം. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ ഒരു കോപ്പി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അന്നേ ദിവസം അഭിമുഖത്തിന് അരമണിക്കൂര്‍ മുമ്പായി എത്തണം. ഫോണ്‍ – 0483 – 2766 425.
