സഞ്ജു സാസംൺ സാംസൺ സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറാകും

At Malayalam
1 Min Read

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തലസ്ഥാന നഗരിയില്‍ 12 വേദികളിലായാണ് കായിക മേള നടക്കുക. 39 ഇനങ്ങളില്‍ 9 ,232 മത്സരങ്ങള്‍ നടക്കും. 25,325 കായിക താരങ്ങള്‍ പങ്കെടുക്കും. 2,000 ഭിന്നശേഷി കായിക താരങ്ങളും മേളയുടെ ഭാഗമാകും. സഞ്ജുവിന്റെ പ്രതികരണമുള്‍പ്പെടുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

“ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ തിരുവനന്തപുരത്ത്. ഒക്ടോബര്‍ 21 മുതല്‍ 28 വരെ നടക്കുന്ന കായികമേളയുടെ ഭാഗമാകാന്‍ ഞാനുമുണ്ട്. മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരള സ്‌കൂള്‍ കായിക മേള 2025 വന്‍ വിജയമാകാന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം ” – വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവച്ച വീഡിയോയില്‍ സഞ്ജു പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment