കണ്ണൂര്‍ തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തമുണ്ടായി. വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്.
അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമില്ല.
