അർബുദ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് നിയമസഭയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും പദ്ധതി ഉപകാരപ്രദമാകും. ഓർഡിനറി മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലുമുള്ള യാത്രയും സമ്പൂർണമായും സൗജന്യമായിരിക്കും.
അർബുദ രോഗികൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
