ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽക്കർ സൽമാനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഇ ഡി ചോദ്യം ചെയ്യുമെന്നറിയുന്നു. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നടൻ എറണാകുളത്തെ വീട്ടിലുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഇന്നലെ രാവിലെ മുതൽ മമ്മൂട്ടി, ദുൽക്കർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലടക്കം 17 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും നടൻ അമിത് ചക്കാലയ്ക്കൽ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ദുൽക്കറിന്‍റെ മൂന്നു വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
