തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

At Malayalam
0 Min Read

തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു.
ആറ്റിങ്ങൽ നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി ആനന്ദൻ ( 64 ) ആണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ കുത്തുകയായിരുന്നു.

തലയിലും ശരീരത്തിലും കടന്നൽ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രക്തത്തിൽ പൂർണ്ണമായും വിഷാംശം കലർന്നതാകാം മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment