ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി ( അനക്‌സ് ) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന ഫുള്‍ ടൈം സ്വീപ്പര്‍ ( സ്ത്രീകള്‍ ),പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നതിന് ഈ മാസം 9 ന് അഭിമുഖം നടത്തും. ഏഴാം ക്ലാസും പ്രവര്‍ത്തി പരിചയവുമാണ് ഫുള്‍ ടൈം സ്വീപ്പര്‍ക്ക് ( സ്ത്രീകള്‍ ) വേണ്ട യോഗ്യത. പഞ്ചകര്‍മ്മ അസിസ്റ്റന്റിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 8 ന് വൈകുന്നേരം 5 മണിക്ക് ഉളളില്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി ( അനക്‌സ് ) പാറേമാവിലെ ഓഫീസില്‍ അപേക്ഷ നല്‍കണം.
ആശുപത്രിയുടെ സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയ്ക്ക് 9 ന് രാവിലെ 10 നും പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് 12 നും കൂടിക്കാഴ്ച്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 – 232420, 9446370958.