ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ വിവാദം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചതായും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കുറ്റവാളികളെ കണ്ടെത്തി നഷ്ടം പരിഹരിക്കണം. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുകയും വേണം. സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ നിലവില്‍ പോരായ്മയില്ല എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചാല്‍ ചൂണ്ടികാണിക്കും. അന്വേഷണത്തിലൂടെ എല്ലാം പുറത്ത് വരണമെന്നും ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.