ശബരിമല സ്വർണപ്പാളി വിവാദത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഇന്നലെ ദേവസ്വം വിജിലൻസ് നടത്തിയ മൊഴിയെടുപ്പിലാണ് ആരോപണങ്ങളെ പാടേ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. സ്വർണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും സ്വർണം പൂശാൻ 15 ലക്ഷമായെന്നും ആ ചെലവ് വഹിച്ചത് താനടക്കം മൂന്നു പേരാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുണ്ട്.
Recent Updates