തനിക്ക് ഇതുവരെ ലഭിച്ച എല്ലാ പുരസ്‌ക്കാരങ്ങളും മലയാളികള്‍ക്കുള്ളതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം നേടിയതില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണത്തിന് മറുപടി നൽകി സംസാരിക്കുകയായി അദ്ദേഹം.
കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത് താന്‍ വളര്‍ന്ന മണ്ണാണെന്നും, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാനോളം, ലാല്‍സലാം എന്നു പേരിട്ടിരുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, എം എൽ എമാർ നിരവധി ചലച്ചിത്ര പ്രതിഭകൾ, പതിനായിരക്കണക്കിന് നാട്ടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവനന്തപുരത്ത് പരിപാടി നടന്നത്.