ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതോടെ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. പാളികൾ കൈമാറിയ ഉദ്യോഗസ്ഥരുടെ മൊഴിയാണ് എടുക്കുക.
ചില ഉദ്യോഗസ്ഥർ പോറ്റിയിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചിരുന്നുവെന്നും പോറ്റിയ സഹായിച്ചവരുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചവര്യം നിരീക്ഷണത്തിലാണ്.