ബിന്ദുവിൻ്റെ മകന് ദേവസ്വം ബോർഡിൽ ജോലി

At Malayalam
1 Min Read

കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണു മരണപ്പെട്ട വൈക്കം സ്വദേശി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.

എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.

കോട്ടയം മെഡിക്കൽ കോളജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തെ ചേർത്തു പിടിക്കുകയാണ് എൽ ഡി എഫ് സർക്കാർ. കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment