ഞാൻ തെറ്റുകാരൻ അല്ല പൊലീസിനെ വിളിക്കട്ടേയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

At Malayalam
0 Min Read

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി. സത്യം പുറത്തു വരേണ്ടത് തന്റെ ആവശ്യമാണന്നും പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിലപാട്. തിരുവനന്തപുരം ജില്ലയിലെ കാരേറ്റുള്ള വീട്ടിലായിരുന്നു പോറ്റിയുടെ പ്രതികരണം.

ഞാൻ തെറ്റുകാരനല്ല. കോടതി തന്നെ ശിക്ഷിച്ചിട്ടുമില്ല, തനിക്കും കുടുംബത്തിനും സ്വകാര്യത നൽകണം. വിജിലൻസ് ഹാജരാകാൻ പറഞ്ഞാൽ താൻ ഹാജരാകും. മാധ്യമങ്ങൾ മടങ്ങിപ്പോയില്ലെങ്കിൽ പൊലീസിനെ വിളിക്കും എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. എന്നാൽ വിജിലൻസ് ചോദ്യംചെയ്യാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പോറ്റി മറുപടി നൽകിയതുമില്ല.

Share This Article
Leave a comment